പഞ്ചേന്ദ്രിയങ്ങളും
തിരിച്ചെടുത്ത ദൈവം
ഒരുനാള്‍ മനസ്സലിഞ്ഞ്
ഏതെങ്കിലും
ഒരിന്ദ്രിയം
വെച്ച്തരാമെന്ന് പറഞ്ഞു
നാട്ടുകവലയില്വെച്ച്
ആളുകള്‍ മുഴുവന്‍
നോക്കിനില്‍ക്കെ,
കൊള്ളപ്പലിശക്കാരന്
രാവുണ്ണിയേട്ടന്
ഉരിച്ചുകളഞ്ഞ
പുറംതൊലിതന്നെ
ചോദിച്ചു അയാള്‍ .
പഞ്ചേന്ദ്രിയങ്ങളും
ReplyDeleteതിരിച്ചെടുത്ത ദൈവം
ഒരുനാള്‍ മനസ്സലിഞ്ഞ്..
ദാരിദ്ര്യം ആണ് ലോകത്തിലെ ഏറ്റവും വലിയ പാപം ..അല്ലേ!!
ReplyDeleteകൊള്ളപ്പലിശക്കാരന്
ReplyDeleteരാവുണ്ണിയേട്ടന്
ഉരിച്ചുകളഞ്ഞ
പുറംതൊലിതന്നെ
ചോദിച്ചു അയാള്‍ .
കഷ്ടം.