Sunday, December 12, 2010

ചതി

ഒഴുക്ക് നിലച്ച്
മരിക്കുന്നതിന്
തൊട്ടുമുമ്പ് 
പുഴ
വഴികളോട് മന്ത്രിച്ചു.

'സമുദ്രത്തെ കാണുകയാണെങ്കില്‍ 
ഞാന്‍ ശ്രമിച്ചിരുന്നു എന്ന് 
അറിയിക്കണം'

അപ്പോഴേക്കും 
മണല്‍തരികള്‍ 
മരുഭൂമികളുമായി
രഹസ്യസംഭാഷണം 
ആരംഭിച്ചിരുന്നു.

9 comments:

  1. അപ്പോഴേക്കും
    മണല്‍തരികള്‍
    മരുഭൂമികളുമായി
    രഹസ്യസംഭാഷണം
    ആരംഭിച്ചിരുന്നു

    !!!!

    ReplyDelete
  2. ഉഗ്രൻ കവിത.സത്യം പറയാമല്ലോ വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.ഒരുനല്ല കവിത വായിച്ച സംതൃപ്തി.
    അഭിനന്ദനങ്ങൾ.

    ReplyDelete
  3. അതെ..വളരെ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍..

    ReplyDelete
  4. "സമുദ്രത്തെ കാണുകയാണെങ്കില്‍
    ഞാന്‍ ശ്രമിച്ചിരുന്നു എന്ന്
    അറിയിക്കണം"

    പാവം പുഴ ... പരിശ്രമത്തിന്റെ ആഴം.. , നിരാശ....., അറിയാന്‍ ഇത് മാത്രം ധാരാളം...

    നല്ല വരികള്‍... ഭാവുകങ്ങള്‍

    ReplyDelete
  5. good one, jinesh, abhinandanangal..
    pinne, vadakara madappalli aano?

    ReplyDelete
  6. അതേ, ജിനേഷ് വടകര മടപ്പള്ളിക്കാരൻ ആണ്.

    ReplyDelete