Thursday, December 16, 2010

വരം

പഞ്ചേന്ദ്രിയങ്ങളും
തിരിച്ചെടുത്ത ദൈവം
ഒരുനാള്‍ മനസ്സലിഞ്ഞ്‌
ഏതെങ്കിലും
ഒരിന്ദ്രിയം
വെച്ച്തരാമെന്ന് പറഞ്ഞു

നാട്ടുകവലയില്‍വെച്ച്
ആളുകള്‍ മുഴുവന്‍
നോക്കിനില്‍ക്കെ,
കൊള്ളപ്പലിശക്കാരന്‍
രാവുണ്ണിയേട്ടന്‍
ഉരിച്ചുകളഞ്ഞ 
പുറംതൊലിതന്നെ
ചോദിച്ചു അയാള്‍ .

3 comments:

  1. പഞ്ചേന്ദ്രിയങ്ങളും
    തിരിച്ചെടുത്ത ദൈവം
    ഒരുനാള്‍ മനസ്സലിഞ്ഞ്‌..

    ReplyDelete
  2. ദാരിദ്ര്യം ആണ് ലോകത്തിലെ ഏറ്റവും വലിയ പാപം ..അല്ലേ!!

    ReplyDelete
  3. കൊള്ളപ്പലിശക്കാരന്‍
    രാവുണ്ണിയേട്ടന്‍
    ഉരിച്ചുകളഞ്ഞ
    പുറംതൊലിതന്നെ
    ചോദിച്ചു അയാള്‍ .

    കഷ്ടം.

    ReplyDelete