Thursday, November 25, 2010

പഴുത്

വീട് വിട്ടിറങ്ങുമ്പോള്‍
വാതിലുകള്‍
താഴിട്ട് പൂട്ടുന്നത്,
അകത്തേക്ക് ആരും
കയറാതിരിക്കാനുള്ള
ജാഗ്രതയല്ല

മുറിക്കുള്ളില്‍
അഴിച്ചുവെച്ച
നമ്മുടെ മുറിവേറ്റ ജീവിതം
വഴിയിലിറങ്ങി,

ആളുകള്‍
കാണാതിരിക്കാനുള്ള
സൂത്രപ്പണിയാണ്.

4 comments:

  1. അതൊരു നല്ല അറിവ് തന്നെ...

    ReplyDelete
  2. ശെടാ! പുതിയ കണ്ടുപിടുത്തം.


    അസ്സലായിട്ടുണ്ടേ വരികള്‍!

    ReplyDelete