Thursday, November 18, 2010

ഒഴികെ

കൂട്ട ആത്മഹത്യക്ക്
ഒരുങ്ങുന്ന കുടുംബത്തിലെ
അതിനു തയ്യാറാകാത്ത
ഒരേയൊരാളെ
കുലദ്രോഹിയെന്ന്
വിളിക്കണം.

ഒരു വീട്
ഒന്നിച്ച് നെയ്ത സ്വപ്നത്തെ
പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തെ
ക്രൂരമായ ഒരു വാശിയാല്‍
തോല്പിക്കുന്ന
അയാള്‍ ,

വല്ലാത്ത
പ്രയാസം വരുമ്പോള്‍
ആരോടും പറയാതെ
ഒറ്റയ്ക്ക് തൂങ്ങിച്ചത്ത്
സ്വാര്‍ത്ഥത
തെളിയിച്ചെന്നും വരാം.

5 comments:

  1. ജിനേഷ്... ഇഷ്ടമാകുന്നു കവിതകള്‍... ഒതുക്കിപ്പറയലിലെ ഗാംഭീര്യം... ആശംസകള്‍

    ReplyDelete
  2. മൈലാഞ്ചിയുടെ അഭിപ്രായം തന്നെ എനിക്കും.
    ഒതുക്കിപ്പറയുന്നത് വളരെ ഇഷ്ടം.

    വരികളില്‍ കവിത നിറയ്ക്കണമെന്നൊരു നിര്‍ദ്ദേശം വെയ്ക്കയാണ്.
    ഒരു പറച്ചില്‍ പോലെ പോകാതെ. പക്ഷെ ചില അവസരങ്ങളില്‍ ആ അതിര്‍വരമ്പ് നോക്കേണ്ട കാര്യമില്ലെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.

    ആശംസകളോടെ..

    ReplyDelete
  3. വല്ലപ്പോഴുമേ ഇന്റര്‍നെറ്റ്‌ സന്ദര്‍ശനം ഉള്ളൂ , നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി . വീണ്ടും വരാം. :)

    ReplyDelete
  4. വല്ലാത്ത
    പ്രയാസം വരുമ്പോള്‍
    ആരോടും പറയാതെ
    ഒറ്റയ്ക്ക് തൂങ്ങിച്ചത്ത്
    സ്വാര്‍ത്ഥത
    തെളിയിച്ചെന്നും വരാം.

    സ്വാര്‍ത്ഥതയാണോ ജിനേഷ്..?

    ReplyDelete