Tuesday, November 16, 2010

സാധ്യം

പ്രണയത്തില്‍
എത്ര നേര്‍ത്ത കയറിലും
തൂങ്ങിമരിക്കാം

ഇണയുടെ
മുടിയിഴകളില്‍
ഒന്നില്‍പോലും

അത്രയും കഠിനമായ
ബലത്തിലാണ്
അത് നമ്മെ
കുരുക്കിയിടുക.

7 comments:

  1. കുഞ്ഞുവരികളിൽ ജിനേഷ് കുറെയേറെ പറഞ്ഞു.
    നന്നായിട്ടുണ്ട്.

    ReplyDelete
  2. കുറഞ്ഞ വരികളില്‍ കാര്യം പറയുക ഒരു കല തന്നെയാണു സുഹൃത്തേ.. അഭിനന്ദനങ്ങള്‍.... നല്ല കവിത...

    ReplyDelete
  3. പ്രണയിക്കാതിരുന്നവരുടെ കഷ്‌ടകാലം. കാശു കൊടുത്ത് കയറു വാങ്ങണ്ട ഗതികേട്
    :-)

    ReplyDelete
  4. ഹൈന, മൊയ്ദീൻ, മൈലാഞ്ചി, ഉപാസന
    ഇവിടെ വന്നതിനും പ്രതികരണങ്ങൾ അറിയിച്ചതിനും നന്ദി.

    ഇന്റർനെറ്റ് ലോകത്തു പുതുമുഖം ആണ്.വഴികാട്ടാൻ നിങ്ങളെല്ലാവരും കൂട്ടിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. നന്നായിരിക്കുന്നു.

    ആ ജിമെയില്‍ ഐ ഡി തന്നാല്‍, മൗനം (മൗ) എന്നെഴുതേണ്ടതെങ്ങനെയെന്ന് പറഞ്ഞ് തരാം!

    ReplyDelete